ഒന്നോര്‍ത്താല്‍ എല്ലാം ഒരു തമാശ തന്നെ.. ജീവിതം മൊത്തം;
നന്മ തിന്മകളുടെ കറുപ്പ് വെളുപ്പുകളുടെ സംഘട്ടനം.. അതിനിടയില്‍പ്പെട്ടു ഞെരുങ്ങാതെ നമ്മള് മാറി നിന്നാലേ രക്ഷയുള്ളൂ.. എല്ലാം വെറും പുറം പൂച്ചാ ണെന്നേ.. നന്മയേ ചെയ്യൂ.. എന്നൊക്കെ ശപഥം എടുത്തിട്ട് കാര്യമൊന്നും ഇല്ല.. അല്ലെങ്കില്‍ത്തന്നെ ആര്‍ക്കാണ് ഒരു തെറ്റും ചെയ്യാതെ മുന്നേറാന്‍ ആയിട്ടുള്ളത്?
ഒരു നൂറു വര്‍ഷം ഫാസ്റ്റ് ഫോര്‍വേഡ് ചെയ്തു ചിന്തിക്കൂ.. നമ്മളില്‍ ഒന്നോ രണ്ടോ പേര് കാണും ഈ ഭൂമുഖത്ത്!! അതും ഇപ്പൊ ജനിച്ചു വീണ പൊടി ക്കുഞ്ഞുങ്ങളില്‍ ഒന്നോ രണ്ടോ പേര്.. ബാക്കി ഒക്കെയും തിരശീലയ്ക്ക് പിന്നില്‍.. ചുവരില്‍ ചിരിച്ചു നില്ക്കുന്ന ഫോട്ടോ..( അല്ല.. അതും അന്ന് കാലത്ത് ഉണ്ടാവ്വോ? ഇന്നേ ഇല്ലാതായിരിക്കുന്നു അതൊക്കെ.) അന്ന് ആരോര്‍ക്കും നിങ്ങള്‍ ചെയ്ത നല്ല കാര്യങ്ങള്‍? ചീത്ത കാര്യങ്ങള്‍? ഒരു പുല്ലും അതോര്‍ത്തു പുളകം കൊള്ളാനുണ്ടാവില്ല..
എന്ന് വച്ച് തിന്മ ചെയ്യൂ എന്ന് ഉപദേശിക്കുകയല്ല കേട്ടോ.. നന്മയേ ചെയ്യൂ എന്ന് മസില് പിടിക്കണ്ട എന്ന് പറഞ്ഞൂ എന്ന് മാത്രം.
ഇതിലൊന്നും വല്യ കാര്യമില്ല കൂട്ടരേ.. പണ്ട് മുനിമാര്‍ പറഞ്ഞ നിര്‍ഗുണത്വം ആണ് ശരി.. നല്ലതിനും കെട്ടതിനും ഇല്ല.. സന്തോഷവും ഇല്ല സങ്കടവും ഇല്ല.. ചിരി കരച്ചില് ഒന്നുമില്ല.. ആരെയും ഒന്നിനെയും അമിതമായി ആശ്രയിക്കാതെ, ഒരു അകലം പാലിച്ചുള്ള ജീവിതം..
അപ്പൊ നിങ്ങള്‍ ചോദിക്കും ഇതല്ലേ അരാഷ്ട്രീയത? സ്വാര്‍ഥത? സാമൂഹ്യ ജീവിയാണ് മനുഷ്യന് എന്ന് മറന്നുള്ള വരട്ടു വാദം? എന്നൊക്കെ..
കണ്ടോ ....കൂട്ടരേ.. എത്ര വിദഗ്ദമായാണ് നന്മ തിന്മകള് കൈകോര്‍ത്തു ചിരിക്കുന്നത്? ഞാനൊന്നും പറയുന്നില്ലേ ഈ ഇരട്ടകള്‍ക്കിടയില്‍ നിന്ന് കൊണ്ട്...
ഞാന്‍ ഒരു നിര്ഗുണനാന്നേ...
ബെല്ലും ബ്രേക്കും ഇല്ലാത്ത
കുരുത്തം കെട്ട ചിന്തകള്‍..
ഇടിച്ചു നാശമാക്കേണ്ട എന്നാണെങ്കില്‍
വഴി മാറി നിന്നോ...
കുരുത്തം കെട്ട ചിന്തകള്‍..
ഇടിച്ചു നാശമാക്കേണ്ട എന്നാണെങ്കില്‍
വഴി മാറി നിന്നോ...
നിറഭേദങ്ങള്‍
എന്റെ നിറങ്ങള്‍ അല്ല നിങ്ങള്‍ കാണുന്ന നിറങ്ങള്‍ എന്നതാണ് വാസ്തവം എങ്കിലോ? പറയാന്‍ വയ്യ.. ഒരു പക്ഷെ ഞാന്‍ കാണുന്ന ചുവപ്പ് നിങ്ങളുടെ പച്ചയായിരിക്കും.
സുഹൃത്തേ.. ഞാന്‍ രാഷ്ട്രീയം പറയുകയല്ല കേട്ടോ..
ഇത് അല്‍പ്പം തല തിരിഞ്ഞ ശാസ്ത്ര ചിന്ത മാത്രം.
വെള്ള കറുപ്പ് മാത്രമായി പ്രപഞ്ചത്തെ വായിക്കുന്ന ജീവികള്‍ ഉണ്ട് എന്നാണല്ലോ. അത് പോലെ തന്നെ ആണെങ്കിലോ നമ്മള് ഓരോരുത്തരും? പ്രകാശത്തിന്റെ കളര്‍ സ്പെക്ട്ര ത്തിലെ ഏതു frequency ആവും ചുവപ്പായി എന്റെ കണ്ണ് കാണുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ നിങ്ങള്‍ക്ക്? ഞാന്‍ സര്‍വവും പച്ചയായി കാണുന്ന ആ കാട് ഒരു പക്ഷെ എന്റെ ചുവപ്പിലാവും നിങ്ങള്‍ കാണുന്നത്!! ആര്‍ക്കറിയാം ! ഞാന്‍ പച്ച എന്ന് പേരിട്ടു കൈ ചൂണ്ടി കാണിച്ചു പഠിപ്പിക്കുന്ന നിറം എന്റെ ചുവപ്പില്‍ കണ്ടു എന്റെ കുട്ടി പച്ച..പച്ച.. എന്ന് പഠിച്ചു വളര്‍ന്നാല്‍.. പച്ച എന്ന വാക്കിനെ അവന് എന്റെ ചുവപ്പിനോട് ചേര്‍ത്ത് വച്ച് പഠിച്ചാല്‍, അവന്റെ പച്ച എന്റെ ചുവപ്പാണെന്ന് ആര് തിരിച്ചറിയാന്‍? അല്ല ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും ആര്‍ക്കെന്തു പ്രയോ ജനം?
പ്രയോജനം ഒന്നുമില്ല. എന്നാലും വെറുതെ ഇങ്ങനെ ചിന്തിചോളൂ കൂട്ടരേ.. രക്തം കാണുമ്പോ എനിക്ക് തല കറങ്ങുന്നു എന്ന് ആരെങ്കിലും പറയുമ്പോ വെറുതെ ചിന്തിക്കൂ.. അയ്യേ അവന് എന്റെ കണ്ണാണെങ്കില്‍.. അവനീ കാട് കണ്ടെങ്കില്‍ ബോധം കേട്ട് പോകുമല്ലോ എന്ന്!!
അല്ല ഇനി കാട് കണ്ടു ബോധം കെട്ട വല്ലവരും ഉണ്ടോ? എന്റെ ഈ hypothesis ഒന്ന് ചേര്‍ത്ത് വച്ച് നോക്കാനാ.....

നമ്മടെ ഒരു റേഞ്ച്!!
120 - ഓളം മൂലകങ്ങള്‍ ഉണ്ട് നമ്മുടെ പീരിയോടിക് ടേബിളില്‍ അതിന്റെ പല തരത്തില്‍ ഉള്ള സംയോജനങ്ങള്‍ വഴി സംയുക്തങ്ങള്‍ ഉണ്ടാവുന്നു.. അതിലൂടെ വിവിധ തരം പദാര്‍ത്ഥങ്ങളും. പദാര്‍ത്ഥങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നത് സ്വാഭാവികമായും മൂലകങ്ങള്‍ തന്നെ. അതൊക്കെ നമ്മള് അറിയുന്ന കാര്യം.
എന്നാല്‍ ഈ മൂലകങ്ങള്‍ മൊത്തം നിലനില്ക്കുനത് ഒരു പ്രത്യേക താപ പരിധിയ്ക്ക് ഉള്ളില്‍ ആണ് . എല്ലാറ്റിനും ഒരു റേഞ്ച് ഉള്ളത് പോലെ താപത്തിന്റെ ഒരു റേഞ്ച് നു അകത്താണ് ഈ മൂലകങ്ങള്‍ ഈ ജാതി നില്‍പ്പ് നില്‍ക്കുന്നത്! ഈ താപ റേഞ്ച് കവച്ചു താപം കൂടുകയോ കുറയുകയോ ചെയ്താല്‍ മൂലകങ്ങളുടെ മട്ടും ഭാവവും മാറും എന്ന് സാരം.
താപം കൂടുന്തോറും ഐസ് ജലം ആകുകയും ജലം നീരാവിയാകുകയും ചെയ്യുന്നില്ലേ? അത് പോലെ ഒരു പ്രത്യേക താപത്തിനുമപ്പുറം എല്ലാ മൂലകങ്ങളും അതിന്റെ ഖരാവസ്ഥയും ദ്രാവകാവസ്ഥയും വെടിയുന്ന ഒരു സാഹചര്യം വരും.
ഭൂമി തന്നെ വെറും വാതക ഗോളം ആയി തീരുന്ന ഒരു അവസ്ഥ. പദാര്‍ത്ഥ ത്തിന്റെ 7 അവസ്ഥ കളില്‍ ഏതാവും അപ്പോള്‍ ഭൂമിയില്‍ ഉണ്ടാവുക? നമ്മള് മനുഷ്യരുടെ കാര്യം പോകട്ടെ.. ജീവന് തന്നെ എങ്ങനെയാവും നിലനില്ക്കുക?
ഭൂമിയും സൂര്യനും തമ്മിലുള്ള ഇരുപ്പുവശം ഒന്ന് മാറിയാല്‍ ഇക്കണ്ട മനുഷ്യരും ജീവ ജാലങ്ങളും നിര്‍മ്മിതികളും മറ്റും മറ്റും എന്തെന്തു തരത്തില്‍ മാറിപ്പോവും? ദാ കെടക്കുന്നു നമ്മുടെ അസ്തിത്വം..
മസില് പിടിക്കാതെ ഒന്ന് എയറ് വിട്ടിട്ടു വിനയാന്വീതരാവിന് എന്റെ കൂട്ടരേ..

സമയ കാലങ്ങളുടെ ഒരു സംക്ഷിപ്ത തൂത്തു വാരല്‍.
സമയത്തിന്റെ ആപേക്ഷികത,
നമ്മുടെ അളവുകോലുകളുടെ ഞെട്ടിപ്പിക്കുന്ന മാറി മറിയലുകള്‍,
ഇവയൊക്കെ എന്നും എത്ര വേണമെങ്കിലും ആലോചിച്ചു കൂട്ടാവുന്ന വഴിവിട്ട ചിന്തകള്‍ തന്നെ.
വാസ്തവത്തില്‍ ഇത്തരം വഴിവിട്ട ചിന്തകള്‍ അല്ലെ ശാസ്ത്രം? അല്ലെങ്കില്‍ വഴിവിട്ട ചിന്തകള്‍ ഇല്ലായിരുന്നെങ്കില്‍ ശാസ്ത്രം ഉണ്ടാവുമായിരുന്നോ? ഈയാമ്പാറ്റകളുടെ ഒരു ജന്മം നമുക്ക് ഏതാനും മിനിട്ടുക ളുടെതു മാത്രം. അപ്പോള്‍ നമ്മുടെ മഹത്തായ ജന്മം മറ്റാരുടെയോ നിമിഷങ്ങള്‍ ആവാനും മതി.
ദൈവമേ എന്ന് തലയില്‍ കൈവയ്ക്കാതെ..
അങ്ങനെ ഒരാളെ അവരോധിക്കാതെ തന്നെ ചിന്ത മുന്നോട്ടു പോയ്ക്കൂടെ? ആരുടെയോ വലിയ ഒരു സ്കെയിലിലെ തുലോം ചെറിയ മില്ലി മീറ്റര്‍ ആണ് നമ്മുടെ മഹത്തായ പ്രപഞ്ചം എന്ന് ചിന്തിക്കാനും ഒരു രസമുണ്ട്. നമ്മുടെ മന ക്കണ ക്കുകള്‍ക്കും ഭാവനകള്‍ക്കും അതീതമായ ഒരു സ്കെയില്‍.
ആ വലിയ സ്കെയില്‍ പ്രാബല്യത്തില്‍ ഉള്ള ലോകത്തിലെ ഒരാള്‍ ഒരുനാള്‍ കയ്യിലൊരു കുറ്റി ച്ചൂലുമായി വന്നു, അയ്യേ ഈ മുറി നിറച്ചു മാറാല എന്നും പറഞ്ഞു നമ്മുടെ ആകാശ ഗംഗയും ആന്‍ ട്രോ മിടയും നെബുലയും അതും ഇതും ഒക്കെ ആയ നക്ഷത്രക്കൂട്ടങ്ങളെ ഒക്കെ ക്കൂടി അടിച്ചു തൂത്ത് ശീ...ന്നൊരു ഏറു കൊടുക്കും.. മുറി ഇപ്പഴാ വൃത്തിയായത് ഹാവൂ .. എന്നൊരു പോക്കും പോവും!

3010
07 -11 -3010
ഇത്തവണ നമുക്ക് രണ്ടായിരത്തിപ്പത്തിലെ ഒരു പത്ര വാര്‍ത്ത ശ്രദ്ധിക്കാം
UDF നു വിജയം
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത്തവണ UDF തരംഗം ..
അന്ന് കാലത്ത് നടപ്പിലുള്ള ഏറ്റവും ചെറിയ അധികാര അതിര്‍ത്തി യാണ് പഞ്ചായത്ത്.. അത്തരം ഒരുപാട് പഞ്ചായത്തുകള്‍ ചേര്‍ന്നാല്‍
ഒരു സംസ്ഥാനം ആവും എന്നും ..അങ്ങിനെ കേരളം എന്ന് പേരായ ഒരു സംസ്ഥാനം ഉണ്ടെന്നും രേഖകള്‍ പറയുന്നു..
(രേഖകള്‍ സത്യമാണോ എന്ന് തീര്‍ച്ചയില്ല.. കാരണം അന്ന് കാലത്ത് കമ്പ്യൂട്ടര്‍, ഇന്റെര്‍ നെറ്റ് എന്നിവ പ്രചാരത്തില്‍ വന്നിരുന്നു. അതില്‍ കയറി ഏതു അണ്ടനും അടകോടനും എന്തും എഴുതി വിടാം എന്നതിനാല്‍ സത്യം ഏതു മിഥ്യ ഏതു എന്ന് തിരിച്ചറിയുക കഷ്ടം ആണ് ഇപ്പോള്‍. എന്നാലും ലഭ്യമായ തെളിവുകള്‍ വച്ച് കേരളം എന്ന ഒരു സംസ്ഥാനം ഉണ്ട് എന്ന് നമുക്ക് അനുമാനിക്കാം.)
പഞ്ചായത്തുകള്‍ ചേര്‍ന്ന് ജില്ല ആവുന്നു എന്നും അത്തരത്തില്‍ പതിനാലോ പതിനഞ്ചോ ജില്ലകള്‍ ചേര്‍ന്ന് കേരളം എന്ന സംസ്ഥാനം ആവുന്നു എന്നും ഒരു വാദം ഉണ്ട്.
താലുക്ക് എന്ന പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്..
എന്തായാലും ഓരോ പഞ്ചായത്തിലും കുറെ പേര് മത്സരിക്കുന്നു.
മത്സരം കായികമോ ബുദ്ധി പരമോ അല്ല എന്നതാണ് രസം. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മത്സരം എന്നത് തിട്ടമില്ല. മത്സരിക്കാന്‍ UDF , LDF എന്നിങ്ങനെ വിവിധ പാര്‍ട്ടി കള്‍ ഉണ്ടാവുമത്രേ.
ഓരോ പാര്‍ട്ടികളും ഓരോ ആശയങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട് എന്ന് ചില രേഖകള്‍ പറയുന്നു. ആശയങ്ങള്‍ എന്താണ് എന്ന് വ്യക്തമല്ല..അത്തരത്തില്‍ പെട്ട ഒരു പാര്‍ട്ടി ആണ് ഈ UDF . അതൊരു പാര്‍ട്ടിയല്ല ഒരു പാട് പാര്‍ട്ടികള്‍ ചേര്‍ന്ന ഒരു മുന്നണിയാണ് എന്നും ചിലയിടത്ത് പറഞ്ഞു കാണുന്നു. ഇവര്‍ മത്സരത്തില്‍ ജയിച്ചു എന്നതാണ് പത്ര വാര്‍ത്ത. (പത്രം എന്നത് അന്നുകാലത്തെ ഒരു പ്രധാന മാധ്യമം ആയിരുന്നു. അതിന്റെ വിശദാംശങ്ങള്‍ മറ്റൊരു കുറിപ്പില്‍ ചേര്‍ത്തുന്നതാണ്)
പഞ്ചായത്ത് തുടര്‍ന്നുള്ള അഞ്ചു വര്‍ഷം ജയിച്ചവരാണ് ഭരിക്കുക അത്രേ.. എന്താണ് ഭരണം എന്നതിനെ പറ്റി എവിടെയും പറഞ്ഞു കാണുന്നില്ല. ഏതായാലും സാധാരണ ജന ജീവിതത്തെ അത് ഒരു തരത്തിലും ബാധിച്ചു കാണുന്നതായി എവിടെയും ഇല്ല.
ദൂരദര്‍ശിനി
അന്ന് കാലത്തെ പ്രധാന വിനോദ ഉപാധി ടെലിവിഷന്‍ ആയിരുന്നു എന്ന് ചില സൈബര്‍ ലേഖനങ്ങളില്‍ കാണുന്നു.
ഒരു പ്രധാന സ്ഥലത്ത് നിന്നുംചിത്രീകരണം കഴിഞ്ഞ ചലച്ചിത്രങ്ങള്‍ നാനാവിധ സ്ഥലങ്ങളിലേക്ക് വയറുകളിലൂടെ ബന്ധിപ്പിച്ചു, എല്ലാ വീടുകളിലും ഒരു പെട്ടിക്കുള്ളിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു പണ്ട്..എന്നാല്‍ ചലച്ചിത്രങ്ങള്‍ മാത്രമല്ല അങ്ങനെ ചെയ്തിട്ടുള്ളത്, വാര്‍ത്തകള്‍, പാട്ടുകള്‍ തുടങ്ങിയവയും അതിലൂടെ കാണിച്ചിരുന്നു എന്നും ചില ലേഖനങ്ങളില്‍ കാണുന്നു. അതെന്തായാലും അതെല്ലാം കൂടി കലര്‍ന്ന താണല്ലോ ചലച്ചിത്രം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് എന്നും അത് കൊണ്ട് പ്രധാനമായും ചലച്ചിത്രം എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല എന്നും നമുക്ക് സാമാന്യ യുക്തിയില്‍ പറയാം.
അതിലൂടെ കൂടുതലും തുടരന് കഥകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മിക്കവരും അതിനു മുന്പിലിരുന്നു സമയം തള്ളി നീക്കി. പെണ്ണുങ്ങള് ആണ് തുടരന് കഥകളില്‍ കൂടുതല്‍ പ്രതിപത്തി കാട്ടിയിരുന്നത് എന്നും കാണുന്നു. അന്ന് കാലത്ത് ആണുങ്ങള്* പെണ്ണുങ്ങള്* എന്നിങ്ങനെ മനുഷ്യര്‍ക്കിടയില്‍ രണ്ടു വിഭാഗം ഉണ്ടായിരുന്നു എന്നത് കൌതുകകരമാണ്.
ടെലിവിഷന്‍ വരുന്നതിനു മുന്‍പ് നല്ല കെട്ടുറപ്പുള്ള സാമൂഹ്യ ബന്ധങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത് എന്നും, ഇതിന്റെ വരവോടെ സമൂഹത്തിന്റെ മൊത്തം താളം തെറ്റുകയും ഒരുതരം സാംസ്കാരിക ജീര്‍ണ്ണത സമൂഹത്തില്‍ ബാധിക്കുകയും ചെയ്തു എന്നും രണ്ടായിരങ്ങളിലെ ജീവിതം എന്ന പഠനത്തില്‍ പ്രൊ.xyz പറയുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
പ്രധാനമായും തങ്ങളുടെ ഉത്പന്നങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ വന്‍കിട വ്യവസായികള്‍ ഈ മാധ്യമം ഉപയോഗിച്ചിരുന്നുവത്രേ.അതിനെ പരസ്യങ്ങള്‍ എന്ന പേരില്‍ വിളിക്കുകയും അങ്ങനെ പരസ്യം ചെയ്യുന്നതിന് ഒരു വന്‍ തുക* ടെലിവിഷന്‍ നടത്തിപ്പുകാര്‍ മുതലാളി* മാരില്‍ നിന്നും വാങ്ങുകയും ചെയ്തു. കൌതുകകരമായത് ഈ പരസ്യങ്ങള്‍ കാണുകയും ആകൃഷ്ടരാവുകയും ചെയ്ത സാധാരണക്കാര്‍ അത്തരം ഉത്പന്നങ്ങള്‍ക്ക് പിറകെ പായുകയായിരുന്നു എന്നതാണ്. ആരോഗ്യമോ, സാമ്പത്തികമോ ഒന്നും നോക്കാതെ ഇത്തരത്തില്‍ ജീവിക്കുന്ന ഒരു ജനത വാസ്തവത്തില്‍ കെട്ടുകഥ അല്ലെ എന്നൊരു വാദം അതുകൊണ്ട് തന്നെ നിലവില്‍ ഉണ്ട്. എന്തായാലും അത്തരം ഒരു ജീവിതം ഏതോ ഒരു ഭാവനാ കലാകാരന്റെ സൃഷ്ടി ആണ് എന്ന് വരുകിലും വായിച്ചു പോകാന്‍ ആസ്വാദ്യകരം തന്നെ എന്നതില്‍ തര്‍ക്കം ഇല്ല. ഇത്തരത്തില്‍ സത്യം ഏത്, മിഥ്യ ഏത് എന്ന് തിരിച്ചറിയാനാവാതെ ചരിത്രം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നത് അന്ന് കാലത്തെ മാധ്യമങ്ങളുടെ സത്യസന്ധത ഇല്ലായ്മയെ കാണിക്കുന്നു എന്ന് നമുക്ക് തറപ്പിച്ചു പറയാം.

മൂവായിരത്തിപ്പത്ത്
ആയിരം എന്തിന്? ഒരു നൂറു വര്‍ഷം അപ്പുറത്ത് ചിന്തിക്കാന്‍ തന്നെ പേടിയാവുന്നു..എന്ത് മാറ്റങ്ങള്‍ ആവും നമ്മുടെ ജീവിതത്തിന്?
ഇന്ന് ഭൂലോകത്ത് ഉള്ളവരില്‍ വളരെ ചുരുക്കം പേരെ അന്ന് കാണുകയുള്ളൂ!! ഇന്ന് ജനിച്ചവരോ ഒന്നോ രണ്ടോ വയസ്സ് ആയവരോ മാത്രം!!
ജീവിത ശൈലിയോ? നമോ നമ.. അചിന്ത്യം..ടെക്നോളജി നമ്മെ ഏതൊക്കെ ഇടങ്ങളില്‍ എത്തി ച്ചിട്ടുണ്ടാകും അപ്പോള്‍?
ചില ഭാവനകള്‍ തുടര്‍ന്ന് പോസ്റ്റ് ചെയ്യുന്നതായിരിക്കും..

വെളിച്ചത്തിന് എന്തൊരു വെളിച്ചം..!!

ഈ അടുത്ത ദിവസങ്ങളില്‍ ആയാണ് എന്റെ ഒരു സുഹൃത്ത് ഫേസ് ബുക്കില്‍ ഞങ്ങളുടെ പത്താം തരം ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തത്. അത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലെ ഫോട്ടോ ആയിരുന്നു. എന്ന് വച്ചാല്‍ രണ്ടു ദശാബ്ദം മുന്‍പിലത്തെ . ഓര്‍മ്മകള്‍ക്ക് പക്ഷെ അത്ര പഴക്കം കാണുന്നില്ല. (കൂടെ പഠിച്ച കുട്ടികളില്‍ പലരുടെയും പേര് തന്നെ ഓര്‍മ്മയില്‍ ഇല്ല എങ്കിലും)
അരികുകള്‍ മഞ്ഞച്ച ആ ഫോട്ടോയുടെ ഏറ്റവും അരികില്‍ പുറത്തേയ്ക്ക് തെറിച്ചു പോകാന്‍ സന്നദ്ധനായി നില്ക്കുന്ന എന്നെ ഞാന്‍ കണ്ടെത്തി.
എന്റെ മനസ്സ് വായിക്കാന്‍ ശ്രമിച്ചു നോക്കി. പഴയ എന്നില്‍ നിന്നും ഇന്നത്തെ ഞാന്‍ എത്രത്തോളം മാറിയിട്ടുണ്ട്? അത്രയ്ക്ക് വലിയ അന്തരം ഉണ്ട് എന്ന് തോന്നുന്നില്ല. ഈ ലോകം ശരിയല്ല, ശരിയേയല്ല എന്ന ചിന്ത ഇപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടല്ലോ. പക്ഷെ ഞാന്‍ അത് ശരിയാക്കിയിരിക്കും എന്ന ഒരു അതി വിപ്ലവ ചിന്ത അന്നത്തെ എന്നില്‍ ലീനമായിരുന്നു എന്ന് തോന്നുന്നു. ഇന്നത്തെ ഞാന്‍ അതൊക്കെ എന്നേ പിറകില്‍ ഉപേക്ഷിച്ച സാത്വികന് !!
ഈ ലോകം എന്നെ കാത്തു കിടക്കുകയാണ് എന്നും, ഞാന്‍ ഒരു രക്ഷകനായി അവതരിച്ചിരിക്കുന്നു എന്നും ഒക്കെ ഉള്ള മനോഹര കാല്‍പ്പനിക ചിന്തകള്‍ ഭരിക്കുന്ന ഒരു മുഖം. ഒരു പക്ഷെ നിങ്ങള്‍ക്കു ആ മങ്ങിയ മുഖത്തില്‍ ഇതൊന്നും വായിച്ചെടുക്കാന്‍ പറ്റി എന്ന് വരില്ല.
ആത്മാര്‍ഥതയുടെ ആ മഞ്ഞു കട്ട പിന്നീട് എപ്പോഴാവണം ഉരുകി ജലമായി പിന്നെയും ഉരുകി ആവിയായി എന്റെ കണ്ണുകളിലൂടെ ചോര്‍ന്നു പോയത്?
ഇതൊക്കെയാവണം അനുഭവത്തിന്റെ വെളിച്ചം എന്ന് പറയുന്നത് അല്ലെ? ആ വെളിച്ചത്തിന്റെ മഞ്ഞളിപ്പില്‍ പാതി കൂമ്പിയ കണ്ണുകളുമായിട്ടാണ് ഇപ്പൊ എന്റെ നടപ്പ്!!
-------
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)