ബെല്ലും ബ്രേക്കും ഇല്ലാത്ത
കുരുത്തം കെട്ട ചിന്തകള്‍..

ഇടിച്ചു നാശമാക്കേണ്ട എന്നാണെങ്കില്‍
വഴി മാറി നിന്നോ...

സമയ കാലങ്ങളുടെ ഒരു സംക്ഷിപ്ത തൂത്തു വാരല്‍.

സമയത്തിന്‍റെ ആപേക്ഷികത,
നമ്മുടെ അളവുകോലുകളുടെ ഞെട്ടിപ്പിക്കുന്ന മാറി മറിയലുകള്‍,
ഇവയൊക്കെ എന്നും എത്ര വേണമെങ്കിലും ആലോചിച്ചു കൂട്ടാവുന്ന വഴിവിട്ട ചിന്തകള്‍ തന്നെ.

വാസ്തവത്തില്‍ ഇത്തരം വഴിവിട്ട ചിന്തകള്‍ അല്ലെ ശാസ്ത്രം? അല്ലെങ്കില്‍ വഴിവിട്ട ചിന്തകള്‍ ഇല്ലായിരുന്നെങ്കില്‍ ശാസ്ത്രം ഉണ്ടാവുമായിരുന്നോ? ഈയാമ്പാറ്റകളുടെ ഒരു ജന്മം നമുക്ക് ഏതാനും മിനിട്ടുക ളുടെതു മാത്രം. അപ്പോള്‍ നമ്മുടെ മഹത്തായ ജന്മം മറ്റാരുടെയോ നിമിഷങ്ങള്‍ ആവാനും മതി.

ദൈവമേ എന്ന് തലയില്‍ കൈവയ്ക്കാതെ..

അങ്ങനെ ഒരാളെ അവരോധിക്കാതെ തന്നെ ചിന്ത മുന്നോട്ടു പോയ്ക്കൂടെ? ആരുടെയോ വലിയ ഒരു സ്കെയിലിലെ തുലോം ചെറിയ മില്ലി മീറ്റര്‍ ആണ് നമ്മുടെ മഹത്തായ പ്രപഞ്ചം എന്ന് ചിന്തിക്കാനും ഒരു രസമുണ്ട്. നമ്മുടെ മന ക്കണ ക്കുകള്‍ക്കും ഭാവനകള്‍ക്കും അതീതമായ ഒരു സ്കെയില്‍.

ആ വലിയ സ്കെയില്‍ പ്രാബല്യത്തില്‍ ഉള്ള ലോകത്തിലെ ഒരാള്‍ ഒരുനാള്‍ കയ്യിലൊരു കുറ്റി ച്ചൂലുമായി വന്നു, അയ്യേ ഈ മുറി നിറച്ചു മാറാല എന്നും പറഞ്ഞു നമ്മുടെ ആകാശ ഗംഗയും ആന്‍ ട്രോ മിടയും നെബുലയും അതും ഇതും ഒക്കെ ആയ നക്ഷത്രക്കൂട്ടങ്ങളെ ഒക്കെ ക്കൂടി അടിച്ചു തൂത്ത് ശീ...ന്നൊരു ഏറു കൊടുക്കും.. മുറി ഇപ്പഴാ വൃത്തിയായത് ഹാവൂ .. എന്നൊരു പോക്കും പോവും!

2 അഭിപ്രായങ്ങൾ:

  1. വഴിവിട്ട ചിന്തകള്‍ ഇല്ലായിരുന്നെങ്കില്‍ ശാസ്ത്രം ഉണ്ടാവുംയിരിന്നുവോ----നമ്മളും നന്നാവുന്നു കുരുട്ടു .. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ