ബെല്ലും ബ്രേക്കും ഇല്ലാത്ത
കുരുത്തം കെട്ട ചിന്തകള്‍..

ഇടിച്ചു നാശമാക്കേണ്ട എന്നാണെങ്കില്‍
വഴി മാറി നിന്നോ...

നിറഭേദങ്ങള്‍

എന്‍റെ നിറങ്ങള്‍ അല്ല നിങ്ങള്‍ കാണുന്ന നിറങ്ങള്‍ എന്നതാണ് വാസ്തവം എങ്കിലോ? പറയാന്‍ വയ്യ.. ഒരു പക്ഷെ ഞാന്‍ കാണുന്ന ചുവപ്പ് നിങ്ങളുടെ പച്ചയായിരിക്കും.

സുഹൃത്തേ.. ഞാന്‍ രാഷ്ട്രീയം പറയുകയല്ല കേട്ടോ..
ഇത് അല്‍പ്പം തല തിരിഞ്ഞ ശാസ്ത്ര ചിന്ത മാത്രം.

വെള്ള കറുപ്പ് മാത്രമായി പ്രപഞ്ചത്തെ വായിക്കുന്ന ജീവികള്‍ ഉണ്ട് എന്നാണല്ലോ. അത് പോലെ തന്നെ ആണെങ്കിലോ നമ്മള്‍ ഓരോരുത്തരും? പ്രകാശത്തിന്‍റെ കളര്‍ സ്പെക്ട്ര ത്തിലെ ഏതു frequency ആവും ചുവപ്പായി എന്‍റെ കണ്ണ് കാണുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ നിങ്ങള്‍ക്ക്? ഞാന്‍ സര്‍വവും പച്ചയായി കാണുന്ന ആ കാട് ഒരു പക്ഷെ എന്‍റെ ചുവപ്പിലാവും നിങ്ങള്‍ കാണുന്നത്!! ആര്‍ക്കറിയാം ! ഞാന്‍ പച്ച എന്ന് പേരിട്ടു കൈ ചൂണ്ടി കാണിച്ചു പഠിപ്പിക്കുന്ന നിറം എന്‍റെ ചുവപ്പില്‍ കണ്ടു എന്‍റെ കുട്ടി പച്ച..പച്ച.. എന്ന് പഠിച്ചു വളര്‍ന്നാല്‍.. പച്ച എന്ന വാക്കിനെ അവന്‍ എന്‍റെ ചുവപ്പിനോട് ചേര്‍ത്ത് വച്ച് പഠിച്ചാല്‍, അവന്‍റെ പച്ച എന്‍റെ ചുവപ്പാണെന്ന് ആര് തിരിച്ചറിയാന്‍? അല്ല ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും ആര്‍ക്കെന്തു പ്രയോ ജനം?

പ്രയോജനം ഒന്നുമില്ല. എന്നാലും വെറുതെ ഇങ്ങനെ ചിന്തിചോളൂ കൂട്ടരേ.. രക്തം കാണുമ്പോ എനിക്ക് തല കറങ്ങുന്നു എന്ന് ആരെങ്കിലും പറയുമ്പോ വെറുതെ ചിന്തിക്കൂ.. അയ്യേ അവന് എന്‍റെ കണ്ണാണെങ്കില്‍.. അവനീ കാട് കണ്ടെങ്കില്‍ ബോധം കേട്ട് പോകുമല്ലോ എന്ന്!!

അല്ല ഇനി കാട് കണ്ടു ബോധം കെട്ട വല്ലവരും ഉണ്ടോ? എന്‍റെ ഈ hypothesis ഒന്ന് ചേര്‍ത്ത് വച്ച് നോക്കാനാ.....

2 അഭിപ്രായങ്ങൾ:

  1. കറുപ്പ് ഒരു നിറമല്ല സഹിച്ചതോക്കെയും തഴന്പിച്ചതാണ്
    വെളുപ്പ ഒരു നിറം തന്നെയാണ്
    ചെയ്തതിനെ ഓര്‍ത്തു തോലിയുരിയുമ്പോള്‍ വെളിപ്പെടുന്നത്.......

    മറുപടിഇല്ലാതാക്കൂ
  2. സത്യമായ ചിന്ത ...അങ്ങിനെയും ആയിക്കൂടെന്നില്ലല്ലോ അല്ലെ ...!

    മറുപടിഇല്ലാതാക്കൂ