ബെല്ലും ബ്രേക്കും ഇല്ലാത്ത
കുരുത്തം കെട്ട ചിന്തകള്‍..

ഇടിച്ചു നാശമാക്കേണ്ട എന്നാണെങ്കില്‍
വഴി മാറി നിന്നോ...

നിര്‍ഗുണന്‍

ഒന്നോര്‍ത്താല്‍ എല്ലാം ഒരു തമാശ തന്നെ.. ജീവിതം മൊത്തം;

നന്മ തിന്മകളുടെ കറുപ്പ് വെളുപ്പുകളുടെ സംഘട്ടനം.. അതിനിടയില്‍പ്പെട്ടു ഞെരുങ്ങാതെ നമ്മള്‍ മാറി നിന്നാലേ രക്ഷയുള്ളൂ.. എല്ലാം വെറും പുറം പൂച്ചാ ണെന്നേ.. നന്മയേ ചെയ്യൂ.. എന്നൊക്കെ ശപഥം എടുത്തിട്ട് കാര്യമൊന്നും ഇല്ല.. അല്ലെങ്കില്‍ത്തന്നെ ആര്‍ക്കാണ് ഒരു തെറ്റും ചെയ്യാതെ മുന്നേറാന്‍ ആയിട്ടുള്ളത്?

ഒരു നൂറു വര്‍ഷം ഫാസ്റ്റ് ഫോര്‍വേഡ് ചെയ്തു ചിന്തിക്കൂ.. നമ്മളില്‍ ഒന്നോ രണ്ടോ പേര്‍ കാണും ഈ ഭൂമുഖത്ത്!! അതും ഇപ്പൊ ജനിച്ചു വീണ പൊടി ക്കുഞ്ഞുങ്ങളില്‍ ഒന്നോ രണ്ടോ പേര്‍.. ബാക്കി ഒക്കെയും തിരശീലയ്ക്ക് പിന്നില്‍.. ചുവരില്‍ ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ..( അല്ല.. അതും അന്ന് കാലത്ത് ഉണ്ടാവ്വോ? ഇന്നേ ഇല്ലാതായിരിക്കുന്നു അതൊക്കെ.) അന്ന് ആരോര്‍ക്കും നിങ്ങള്‍ ചെയ്ത നല്ല കാര്യങ്ങള്‍? ചീത്ത കാര്യങ്ങള്‍? ഒരു പുല്ലും അതോര്‍ത്തു പുളകം കൊള്ളാനുണ്ടാവില്ല..

എന്ന് വച്ച് തിന്മ ചെയ്യൂ എന്ന് ഉപദേശിക്കുകയല്ല കേട്ടോ.. നന്മയേ ചെയ്യൂ എന്ന് മസില് പിടിക്കണ്ട എന്ന് പറഞ്ഞൂ എന്ന് മാത്രം.

ഇതിലൊന്നും വല്യ കാര്യമില്ല കൂട്ടരേ.. പണ്ട് മുനിമാര്‍ പറഞ്ഞ നിര്‍ഗുണത്വം ആണ് ശരി.. നല്ലതിനും കെട്ടതിനും ഇല്ല.. സന്തോഷവും ഇല്ല സങ്കടവും ഇല്ല.. ചിരി കരച്ചില്‍ ഒന്നുമില്ല.. ആരെയും ഒന്നിനെയും അമിതമായി ആശ്രയിക്കാതെ, ഒരു അകലം പാലിച്ചുള്ള ജീവിതം..

അപ്പൊ നിങ്ങള്‍ ചോദിക്കും ഇതല്ലേ അരാഷ്ട്രീയത? സ്വാര്‍ഥത? സാമൂഹ്യ ജീവിയാണ് മനുഷ്യന്‍ എന്ന് മറന്നുള്ള വരട്ടു വാദം? എന്നൊക്കെ..

കണ്ടോ ....കൂട്ടരേ.. എത്ര വിദഗ്ദമായാണ് നന്മ തിന്മകള്‍ കൈകോര്‍ത്തു ചിരിക്കുന്നത്? ഞാനൊന്നും പറയുന്നില്ലേ ഈ ഇരട്ടകള്‍ക്കിടയില്‍ നിന്ന് കൊണ്ട്...

ഞാന്‍ ഒരു നിര്‍ഗുണനാന്നേ...

2 അഭിപ്രായങ്ങൾ:

  1. എത്ര വേഗം മടുക്കുന്നു നാം
    വിരുന്നിലെ വിഡ്ഡിച്ചിരി
    മരിച്ച മത്സ്യങ്ങൾ പോലെ വാക്കുകൾ
    പേരറിയാത്തവർ തങ്ങളിൽ ഹസ്തദാനം
    ഉടുപ്പുലയാതുള്ള കെട്ടിപ്പിടുത്തം
    വഴുക്കുന്ന ചുംബനം.
    (സഹശയനം-ചൂള്ളിക്കാട്)

    അത് ഒരു ഏലിയനേഷൻ നല്ലതാ

    ഒഴികഴിവുകളുടെ പച്ചവിറകിന്മേൽ
    ജന്മദീർഘത്തിന്റെ ശവദാഹം
    (കെ.ജി.എസ്.)

    എല്ലാവരും മാറി നടക്കട്ടെ
    നമുക്ക് കാണാലോ
    എന്താ നന്മ തിന്മകളുടെ ഒരു കേളീവ്യത്യാസം എന്ന്.

    മറുപടിഇല്ലാതാക്കൂ